മംഗലാപുരം|
WEBDUNIA|
Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2013 (12:36 IST)
PRO
അന്തര്‍സംസ്ഥാന മോഷണ സംഘത്തെ പൊലീസ് ബണ്ട്വാളില്‍ നിന്ന് അറസ്റ്റ് ചെയ്തു. കേരളത്തിലും കര്‍ണാടകയിലും ബൈക്ക് മോഷ്ടിച്ച കേസില്‍ നാലു യുവാക്കളാണ് അറസ്റ്റിലായത്.
രാധ്കട്ട് സ്വദേശികളായ അബ്ദുല്‍ ബഷീര്‍(21), മന്‍സൂര്‍(21), വിട്ട്‌ല പാണ്ടൂര്‍ സ്വദേശി കെ. ഇബ്രാഹിം(22), കെപു സ്വദേശി മുഹമ്മദ് നസീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നു നാലു ബൈക്കുകള്‍ കണ്ടെടുത്തു.
ബണ്ട്വാള്‍ താലൂക്കിലെ ബൈക്ക് മോഷണക്കേസുകളിലാണ് ഇവരെ ജില്ലാ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്‌തത്. 11 വര്‍ഷമായി ഒട്ടേറെ മോഷണക്കേസില്‍ പ്രതിയാണ് അബ്ദുല്‍ ബഷീര്‍.