സീരിയല്‍ നടിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

നേമം| WEBDUNIA|
PRO
സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ആലപ്പുഴ, ചെന്നിത്തല സ്വദേശി മധു (35)വിനെയാണ്‌ നേമം പോലീസ്‌ അറസ്റ്റ്‌ ചെയ്തതായി റിപ്പോര്‍ട്ടുള്ളത്‌.

യുവതിയെ കരുമത്ത്‌ പുരുഷന്മാര്‍ മാത്രം താമസിക്കുന്ന വാടക വീട്ടില്‍ എത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ മധുവിനെ കൈകാര്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സീരിയലുകളില്‍ അഭിനക്കുന്ന 19-കാരിയായ യുവതിയും മധുവും ഒരേ നാട്ടുകാരാണ്‌. യുവതി തിരുവനന്തപുരത്തെത്തുമ്പോള്‍ ഇവരെ ലൊക്കേഷനില്‍ കൊണ്ടുപോയി വന്നിരുന്നത്‌ മധുവായിരുന്നു. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :