രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
അടുത്ത പൊതുതെരഞ്ഞെടുപ്പോടെ പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ അവര്‍ തള്ളിക്കളഞ്ഞു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് മത്സരിക്കില്ലെന്ന് നാല്പതുകാരിയായ പ്രിയങ്ക ഒരു ദേശീയമാധ്യത്തിന് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

താന്‍ ഉടന്‍ രാഷ്ട്രീയത്തിലിറങ്ങില്ല. 1999 മുതല്‍ 2004 വരെ താന്‍ അമ്മയുടെ മണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പുതിയ കാര്യമല്ല. റായ്‌ബറേലിയിലും അമേഠിയിലും താന്‍ പ്രവര്‍ത്തിക്കുന്നത് പുതുമയുള്ള കാര്യമല്ല- പ്രിയങ്ക പറഞ്ഞു.

യു എസില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം സോണിയ പൊതുപരിപാടികളുടെ എണ്ണം കുറച്ചിട്ടുണ്ട്. അവര്‍ ഇടയ്ക്കിടെ ചെക്കപ്പിനായി യു എസില്‍ പോകുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രിയങ്കയ്ക്കാണ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ നോക്കുന്നത്. ഓരോ ആഴ്ചയും അവര്‍ മണ്ഡലത്തില്‍ യോഗം നടത്തുന്നുമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :