ഓണാഘോഷ പരിപാടികള്‍ ബഹിഷ്ക്കരിക്കുമെന്ന് കെ മുരളിധരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് കെ. മുരളീധരന്‍ എംഎല്‍എ. തിരുവനന്തപുരത്തെ വൈദ്യുത ദീപാലങ്കാര ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുരളിയുടെ തീരുമാനം. പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും വട്ടിയൂര്‍കാവ് എംഎല്‍എ ആയ മുരളി അറിയിച്ചു. ഓണം വാരാഘോഷ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായും മുരളീധരന്‍ പറഞ്ഞു.

സ്ഥലം എംഎല്‍എ ആയ മുരളീധരനെ ആഘോഷ കമ്മിറ്റി ചെയര്‍മാനാക്കാതെ നെടുമങ്ങാട് എംഎല്‍എയായ പാലോട് രവിയെ ആഘോഷ കമ്മിറ്റി ചെയര്‍മാനാക്കിയതിലും മുരളീധരന് പ്രതിഷേധമുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍നിന്നും മുരളീധരന്‍ വിട്ടുനില്‍ക്കും.കെപിസിസി പുനസംഘടനയ്ക്ക് പ്രത്യേക കമ്മറ്റിയുണ്ടാക്കണമെന്നും ഭരണപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിന്റെ മൂടുതാങ്ങികളല്ലെന്നും മുരളീധരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :