കല്‍ക്കരി വിവാദം: സി എ ജിക്ക് രാഷ്ട്രീയ ല‌ക്‍ഷ്യമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാട വിവാദത്തില്‍ സി എ ജിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. സി എ ജി വെറുമൊരു ഓഡിറ്റിംഗ് ഏജന്‍സിയാണെന്നും അന്വേഷണ ഏജന്‍സിയല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ് പറഞ്ഞു. സി എ ജി വിനോദ്‌ റായിക്ക്‌ രാഷ്‌ട്രീയ ലക്‍ഷ്യങ്ങളാണുളളതെന്നും ദിഗ്‌വിജയ്‌ സിംഗ്‌ ആരോപിച്ചു.

1989 ല്‍ ബൊഫോഴ്‌സ് ഇടപാടിനെതിരേ റിപ്പോര്‍ട്ട്‌ കൊണ്ടുവന്ന ടിഎന്‍ ചതുര്‍വേദിയെ പോലാണ് വിനോദ്‌ റായി. ചതുര്‍വേദി വിരമിച്ച ഉടന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീട്‌ എംപിയായും കര്‍ണാടക ഗവര്‍ണറായും ചതുര്‍വേദി മാറിയെന്നും ദിഗ്‌വിജയ് സിംഗ് ചൂണ്ടിക്കാണിച്ചു.

അന്വേഷണ ഏജന്‍സിക്ക്‌ സമാനമായാണ്‌ സി എ ജി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ്‌ ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ സിഎജിക്കെതിരേ പരസ്യമായി രംഗത്തു വരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :