ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആറാം സ്ഥാനത്തെത്തി. യു എസ് പ്രഥമ വനിത മിഷേല്‍ ഒബാമയെ സോണിയ പിന്തള്ളുകയും ചെയ്തു. ഫോര്‍ബ്സ് മാസിക തയ്യാറാക്കിയ പട്ടികയില്‍ മിഷേലിന് ഏഴാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
ജര്‍മന്‍ ചാന്‍സലര്‍ (അയണ്‍ ലേഡി ഓഫ് യൂറോപ്പ് ) ആഞ്ചലാ മെര്‍ക്കല്‍ തന്നെയാണ് ഇത്തവണവും പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 58-കാരിയാണ് അവര്‍. യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ആണ് രണ്ടാം സ്ഥാനത്ത്. ബ്രസീല്‍ പ്രസിഡന്റ് ഡില്‍മാ റുസെഫ് മൂന്നാം സ്ഥാനത്തും ബില്‍ ഗേറ്റ്സിന്റെ ഭാര്യയും ബില്‍-മെലിന്‍ഡാ ഫൌണ്ടേഷന്റെ കോ-ചെയര്‍പേഴ്സണുമായ മെലിന്‍ഡാ ഗെയ്റ്റ്സ് നാലാം സ്ഥാനത്തും ഉണ്ട്.
ഇന്ത്യയില്‍ നിന്ന് പെപ്സി കമ്പനി ചെയര്‍മാനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഇന്ദിരാ നൂയി പന്ത്രണ്ടാം സ്ഥാനത്തെത്തി. സിഡ്കോ സിസ്റ്റം ചീഫ് ടെക്നോളജി ഓഫീസര്‍ പത്മശ്രീ വാര്യര്‍, ഐസിഐസിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചാന്താ കോച്ചാര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.