കല്‍ക്കരിപ്പാടം അഴിമതി വിഷയത്തില്‍ ബിജെപി പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് ദിവസമായി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സഭാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് എം പിമാര്‍ പ്രതിരോധത്തിലേക്ക് നീങ്ങേണ്ട കാര്യമില്ലെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരിച്ച് ആക്രമിക്കുകയാണ് വേണ്ടതെന്നും അവര്‍ എം പിമാരോട് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണു സോണിയ ഇങ്ങനെ ആഹ്വാനം ചെയ്തത്. നമ്മള്‍ പ്രതിരോധത്തില്‍ നില്‍ക്കേണ്ട കാര്യമില്ല, അത് തെറ്റാണ്- അവര്‍ പറഞ്ഞു. കല്‍ക്കരിപ്പാടം വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കൈകള്‍ സംശുദ്ധമാണെന്നും അവര്‍ അറിയിച്ചു.
ഇരുസഭകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുന്നത് മൂലം മൂന്ന് ദിവസത്തിനിടെ കോടികളുടെ നഷ്ടമാണ് പാര്‍ലമെന്റിന് ഉണ്ടായിരിക്കുന്നത്.