മോഡിയുടെ ഗുജറാത്തില്‍ ദളിതരെ ബഹിഷ്കരിക്കുന്ന സ്കൂള്‍ കുട്ടികള്‍

അഹമ്മദാബാദ്| WEBDUNIA|
PTI
PTI
ഗുജറാത്തില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ഉച്ചഭക്ഷണം ബഹിഷ്കരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍. സബര്‍കാന്ത ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ ആണ് ജാതിയുടെ പേര് പറഞ്ഞ് ഉച്ചഭക്ഷണം ഉപേക്ഷിച്ചത്. ഭക്ഷണത്തിനുള്ള പാത്രങ്ങള്‍ കഴുകുന്നത് ഒരു ദളിത് സ്ത്രീ ആണെന്ന കാരണം പറഞ്ഞാണിത്.

ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണു ഭക്ഷണം ബഹിഷ്‌കരിക്കുന്നത് എന്നാണ് വിവരം. ഭാവ്‌നബന്‍ മക് വാന എന്ന് പേരുള്ള ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ് സ്കൂളില്‍ പാത്രം കഴുകുന്നത്. താന്‍ സ്‌കൂളില്‍ ജോലിക്കു ചേര്‍ന്ന ശേഷം കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നില്ലെന്ന് ഈ സ്ത്രീയും പറയുന്നു.

സ്കൂള്‍ അധികൃതരും ഗ്രാമപഞ്ചാത്തും ഈ ബഹിഷ്കരണം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവങ്ങളെ തുടര്‍ന്ന് സ്ത്രീ ജോലിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ വിദ്യാഭ്യാസവകുപ്പ് ഇടപെട്ട് അവര്‍ തിരികെയെത്തിച്ചു.

പുരോഗതിയിലേക്ക് കുതിയ്ക്കുന്ന സംസ്ഥാനം എന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി അവകാശപ്പെടുന്ന ഗുജറാത്തിലെ സ്കൂളിലാണ് ഇക്കാര്യങ്ങള്‍ നടന്നിരിക്കുന്നത്. മാതാപിതാക്കള്‍ കുട്ടികളില്‍ വിവേചനത്തിന്റെ വിഷം കുത്തിവയ്ക്കുന്നതിന്റെ ഉദാഹരണമായി മാറുകയാണ് ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :