കേരളത്തിന് അഞ്ചാം സ്വര്‍ണം; 400 മീറ്ററില്‍ തിരിച്ചടി

ഇറ്റാവ: | WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2013 (10:45 IST)
PRO
PRO
ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ ടി നീന സ്വര്‍ണം നേടി. ഈയിനത്തില്‍ സുജിത കേരളത്തിന് വെങ്കലവും സമ്മാനിച്ചു. 52 പോയിന്റുമായി കേരളം തന്നെയാണ് പോയിന്റ് നിലയിലും മുന്നില്‍. മേളയിലെ മികച്ച കായികതാരത്തിന് നാനോ കാര്‍ സമ്മാനമായി നല്‍കുമെന്ന് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

അതേസമയം കേരളത്തിന്റെ കുത്തകയായിരുന്ന 400 മീറ്ററില്‍ ഒരു സ്വര്‍ണം പോലുമില്ലാതെ നിരാശപ്പെടേണ്ടി വന്നു.
ഈയിനത്തില്‍ കഴിഞ്ഞവര്‍ഷം ലുധിയാനയില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെങ്കലവും നേടിയെങ്കില്‍, ഇറ്റാവയിലെ ട്രാക്കില്‍ നേടിയത് മൂന്ന് വെള്ളിയും ഒരു വെങ്കലവും മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :