മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് ബിജെപി പ്രഖ്യാപിക്കണമെന്ന് നിതീഷ് കുമാര്‍
പറ്റ്ന|
WEBDUNIA|
PRO
2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയല്ലന്ന് പ്രഖ്യാപിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ബിജെപി പരസ്യമായി തന്നെ പ്രഖ്യാപിക്കണമെന്നും രഹസ്യ ഉറപ്പുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറില്‍ ബിജെപിയുമായുള്ള 17 കൊല്ലത്തെ സഖ്യം ജനതാദള്‍-യു.അവസാനിപ്പിക്കാനിരിക്കെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മോഡിയുടെ കാര്യത്തില്‍ ബിജെപി വിട്ടുവീഴ്ചയ്ക്കില്ലെങ്കില്‍ സഖ്യം വിടാനുള്ള തീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കും.സഖ്യത്തില്‍നിന്ന് വിട്ടുപോവരുതെന്ന് വെള്ളിയാഴ്ചയും ബിജെപി. നേതാക്കള്‍ നിതീഷ് കുമാറിനോട് അഭ്യര്‍ഥിച്ചിരുന്നു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇന്ന് മുന്നണി നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നാണ് സൂചന. എന്‍ഡിഐ വിടുന്നത് സംബന്ധിച്ച് ജനതാദള്‍ യുണൈറ്റഡ് തീരുമാനം നാളെയുണ്ടാവുമെന്നാണ് സൂചന. മതേതര സ്വഭാവമുള്ള ഒരാളാവണം രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അതുകൊണ്ടുതന്നെ മോദിയെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നുമാണ് നിതീഷ് കുമാര്‍ വ്യക്തമാക്കിയത്.
മോഡിക്ക് മതേതര മുഖമില്ലെന്ന പരാതിയാണ് നിതീഷ് കുമാര്‍ പ്രധാനമായും മുന്നോട്ട് വെച്ചത്. മോഡിയെ നേതൃനിരയിലേക്ക് കൊണ്ടുവന്നതായുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായി പതിനേഴ് വര്‍ഷമായി തുടരുന്ന ബന്ധം നിതീഷ് കുമാര്‍ അവസാനിപ്പിച്ചത്.
മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ ബിജെപിക്ക് ഭരണത്തിലേറാമെന്ന് ശുഭാപ്തി വിശ്വാസം തനിക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനായി മോഡിയെ തിരഞ്ഞെടുത്തതില്‍നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നതിന്‍റെ സൂചനയാണ്. അങ്ങനെയല്ലെന്ന് ബിജെപി പ്രഖ്യാപിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു