ദേശീയ ഉപദേശക സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അരുണാ റോയി
ന്യൂഡല്‍ഹി: |
WEBDUNIA|
PRO
PRO
ദേശീയ ഉപദേശക സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്ക് സാമൂഹ്യ പ്രവര്‍ത്തക അരുണാ റോയി കത്തയച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള സമിതി നിര്‍ദ്ദേശത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് അവഗണിച്ചെന്നും കത്തില്‍ വിമര്‍ശിക്കുന്നു. സമിതി നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിക്കളഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയെന്നും അവര്‍ കത്തില്‍ പറഞ്ഞു.
ഈ മാസം 31-ന് ഇപ്പോഴത്തെ സമിതിയുടെ കാലാവധി കഴിയും. പുതിയ സമിതിയിലും അരുണാ റോയിയുടെ പേര് ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സോണിയാഗാന്ധിക്ക് കത്തയച്ചത്. ദേശീയ ഉപദേശക സമിതി നടത്തിയ നിയമനിര്‍മ്മാണങ്ങളില്‍ ഭാഗമായിരുന്നു അരുണാ റോയി.