ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് നേരെ സാന്ഡ്വിച്ച് എറിഞ്ഞു
മെല്‍ബണ്‍|
WEBDUNIA|
Last Modified വ്യാഴം, 30 മെയ് 2013 (11:47 IST)
PTI
PTI
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാഡിനു നേരെ സാന്ഡ്വിച്ച് എറിഞ്ഞു. കാന്‍ബറയിലെ ലിന്‍ഹാം സ്കൂളിലെ പരിപാടിയില്‍ പങ്കെടുക്കവയെയാണ് സാന്ഡ്വിച്ച് എറിഞ്ഞത്.
സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് സാന്ഡ്വിച്ച് എറിഞ്ഞതെന്ന് കരുതുന്നു. ഗില്ലാഡിന്റെ പിന്നില്‍ നിന്നെറിഞ്ഞ സാന്ഡ്വിച്ച് അവരുടെ കാലില്‍ പതിച്ചുവെന്നാണ് സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍ ഗില്ലാഡ് ഇതിനോട് തമാശ രീതിയിലാണ് പ്രതികരിച്ചത്. തനിക്ക് വിശക്കുന്നുണ്ടെന്ന് കരുതിയിട്ടാവാം സാന്ഡ്വിച്ച് എറിഞ്ഞതെന്നാണ് ഗില്ലാഡ് പറഞ്ഞത്.
ജൂലിയ ഗില്ലാഡിനു നേരെ ഇതിനുമുന്‍പും സാന്ഡ്വിച്ച് എറിഞ്ഞിട്ടുണ്ട്. ആദ്യം സൌത്ത് ബ്രിസ്ബനിലെ മാര്‍സ് ഡെന്‍ സ്റ്റേറ്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സാന്ഡ്വിച്ച് എറിഞ്ഞത്.