പ്രധാനമന്ത്രി തായ്‌ലന്‍ഡിലേക്ക് യാത്ര തിരിച്ചു

ടോക്കിയോ| WEBDUNIA|
PTI
PTI
മൂന്നുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തായ്‌ലാന്‍ഡിലേക്ക് യാത്രതിരിച്ചു. കിഴക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ജപ്പാനും തായ്‌ലന്‍ഡും സന്ദര്‍ശിക്കുന്നത്

ആണവസഹകരണം ഊര്‍ജ്ജിതമാക്കാനും സമുദ്രാസഞ്ചാര സുരക്ഷ മെച്ചപ്പെടുത്താനും ജപ്പാനുമായി ധാരണയിലെത്തിയിരുന്നു. പ്രതിരോധം, സുരക്ഷ തുടങ്ങിയവയുടെ സഹകരണം യു എന്‍ രക്ഷാ സമിതി പരിഷ്‌കരണ കൂടിയാലോചന എന്നിവയിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.

ബഹിരാകാശപര്യവേഷണം, ഐ ടി, വിദ്യാഭ്യാസം, ധനകാര്യ ഇന്റലിജന്‍സ് തുടങ്ങിയ മേഖലയില്‍ തായ്‌ലന്‍ഡുമായി ചര്‍ച്ച നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :