മൊണ്ടേക് സിംഗ് അലുവാലിയ്ക്ക് കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിക്കുന്നതില്‍ പ്രതിഷേധം

തേഞ്ഞിപ്പലം| WEBDUNIA|
PTI
PTI
കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ്ക്ക് കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിക്കുന്നതില്‍ പ്രതിഷേധം. മൊണ്ടേക് സിംഗ് അലുവാലിയ, എം എസ് സ്വാമിനാഥന്‍, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവര്‍ക്ക് ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചത് കാലിക്കറ്റ് സര്‍വകലാശാല നോമിനേറ്റഡ് സിന്‍ഡിക്കേറ്റാണ്. ഇന്നാണ് ഇവര്‍ക്ക് ഡിലിറ്റ് നല്‍കുന്നത്.

മൊണ്ടേക് സിംഗ് അലുവാലിയ നവ ലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ആളാണെന്ന് ആരോപിച്ച് ഡിലിറ്റ് നല്‍കുന്നതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ നെല്‍ കൃഷി മാതൃകയല്ല, കേരളത്തില്‍ വരുമാനം കൂടുതലുള്ളതുകൊണ്ട് ഭക്ഷ്യ വസ്തുക്കളുടെ വിലകൂടിയാലും പ്രശ്‌നമില്ല തുടങ്ങിയ വിവാദ പ്രസ്താവനകള്‍ നടത്തിയ ഒരാളെ സര്‍വകലാശാല ആദരിക്കുന്നതിനെയാണ് വിവിധ സംഘടനകള്‍ ചോദ്യംചെയ്യുന്നത്.

സെനറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഇതുവരെയും സെനറ്റ് വിളിച്ചുചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സെനറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ഡിലിറ്റ് നല്‍കാന്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചതെന്ന് സംഘടനകള്‍ ആക്ഷേപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :