സൗജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കി വോട്ട് പിടിക്കാന്‍ യു‌പി‌എ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കാനുള്ള പദ്ധതിക്കായി യു‌പി‌എ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഒരോ കുടുംബത്തിലും ഒരു മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കാനാണ് പദ്ധതി. നൂറ് ദിവസം തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തവര്‍ക്ക് മാത്രമെ ഫോണ്‍ ലഭിക്കുകയുള്ളൂ.

ഭാരത് മൊബൈല്‍ പദ്ധതി എന്നാണ് മൊബൈല്‍ ഫോണ്‍ നല്‍കാനുള്ള പദ്ധതിക്കുള്ള പേര്. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കാകും ഫോണ്‍ ലഭിക്കുക. ഫോണുകള്‍ക്ക് മൂന്ന് വര്‍ഷം വാറന്റിയും സബ്‌സിഡി പണം ലഭ്യമാക്കുന്നതടക്കമുള്ള സര്‍ക്കാര്‍ ആനൂകൂല്യങ്ങളുമായി ബന്ധപ്പെടാവുന്ന സംവിധാനങ്ങളും ഫോണിലുണ്ടാകും.

മൊബൈല്‍ ഫോണ്‍ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന കര്‍ശന വ്യവസ്ഥയോടെയാകും ഫോണ്‍ നല്‍കുക. ഈ പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍, മൊബൈല്‍ സേവനദാതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഫോണ്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ വോട്ട് നേടുന്നത്തിന്റെ ഭാഗമായിട്ടാണ് യു‌പി‌എ സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് എതിരാളികള്‍ ആരോപിക്കുന്നു. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയപ്പോള്‍ 2009ലെ തെരഞ്ഞെടുപ്പില്‍ യു‌പി‌എ അനുകൂലമായി ധാരാളം വോട്ട് നേടാന്‍ സാധിച്ചിരുന്നു. അതുകൊണ്ടാണ് യു‌പി‌എ, മൊബൈല്‍ പദ്ധതിയുമായി വരുന്നതെന്നാണ് പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :