ഇന്ധനവില: പെട്രോളിന് 70 പൈസയും ഡീസലിന് 50 പൈസയും കൂട്ടി

മുംബൈ| WEBDUNIA|
PRO
വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 70 പൈസയുടെയും ഡീസലിന് 50 പൈസയുടെയും വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിലവര്‍ദ്ധനവ് ബുധനാഴ്ച അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തിലുണ്ടാകും. പ്രാദേശിക നികുതികളുമെല്ലാം ചേര്‍ത്ത് പെട്രോളിന് പലയിടങ്ങളിലും ഒരു രൂപയുടെ വരെ വര്‍ദ്ധനവാണ് ഫലത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. ഇത്തരം അധികചാര്‍ജുകള്‍ ഡീസലിന്‍റെ കാര്യത്തിലുമുണ്ടാകും.

ഡീസലിന് വന്‍ വര്‍ദ്ധനവ് കൊണ്ടുവരണമെന്നായിരുന്നു ഇത്തവണ എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടത്. ഡീസലിന് ലിറ്ററില്‍ മൂന്ന് രൂപയുടെ വര്‍ദ്ധനവ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വലിയ വര്‍ദ്ധനവിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണമെന്നത് തടസമായി. മാസം 50 പൈസ വരെ വര്‍ദ്ധിപ്പിക്കാനുള്ള അനുമതി നേരത്തേ എണ്ണമന്ത്രാലയത്തിന് നല്‍കിയിരുന്നു. അതനുസരിച്ചാണ് ഇപ്പോള്‍ ഡീസലിന് 50 പൈസയുടെ വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്.

പെട്രോളിന് ഒന്നര രൂപയുടെ വര്‍ദ്ധനവ് കൊണ്ടുവരണമെന്നും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതും എണ്ണമന്ത്രാലയം അംഗീകരിച്ചില്ല. 70 പൈസയുടെ വര്‍ദ്ധനവിന് ഒടുവില്‍ അംഗീകാരം നല്‍കി.

രൂപയുടെ വിനിമയ മൂല്യത്തിലെ തകര്‍ച്ചയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കാനുള്ള ന്യായമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ 61.22 ആണ് രൂപയുടെ വിനിമയമൂല്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :