കൂട്ടമാനഭംഗം; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കോഹിമ| WEBDUNIA|
PRO
കൂട്ടമാനഭംഗം ചെയ്ത മൂന്ന് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ദിമാപുര്‍ ജില്ലാ കോടതി സെഷന്‍ ജഡ്ജിയായ എസ് ഹുകാട്ടോ സൌ ആണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നാലാമത്തെ പ്രതിക്ക് പത്ത് വര്‍ഷമാണ് ശിക്ഷ.

2012ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസുള്ള യുവതിയെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയതിനുശേഷം യുവതിയെ തൊട്ടടുത്തുള്ള ഇടവഴിയില്‍ ഇട്ട് കൂട്ടമായി പീഡിപ്പിക്കുകയായിരുന്നു.

കൂട്ടമാനഭംഗം നടത്തിയതിനുശേഷം യുവതിയെ ഉപേക്ഷിച്ച് അക്രമികള്‍ പോകുകയായിരുന്നു. തീര്‍ത്തും അവശനായ ഭര്‍ത്താവ് പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയായിരുന്നു.

ഭര്‍ത്താവും നാട്ടുകാരും എത്തിച്ചേര്‍ന്നപ്പോള്‍ തീര്‍ത്തും അവശതയില്‍ വിവസ്ത്രയായ യുവതിയെയാണ് കാണാന്‍ സാധിച്ചത്. നാട്ടുകാരാണ് ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചത്.

തുടര്‍ന്ന് ദമ്പതികള്‍ നിയമപരമായി മുന്നോട്ട് പോകുകയായിരുന്നു. പ്രതികള്‍ക്ക് പ്രചോദനം നല്‍കിയ പ്രതിയായ മാണിക് അലിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :