ഇന്ത്യന്‍ എഴുത്തുകാരി ജുമ്പാ ലാഹിരി, ബുക്കര്‍ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയില്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരി ജുമ്പാ ലാഹിരി ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ജുമ്പാ ലാഹിരിയുടെ ദ ലോലാന്‍ഡ്‌ എന്ന നോവലാണ് ബുക്കര്‍ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.

ദുരന്തപര്യവസായിയായ രണ്ട് സഹോദരന്‍‌മാ‍രുടെയും അതിസമര്‍ത്ഥയായ യുവതിക്ക് നേരിടേണ്ടി വരുന്ന ഭൂതക്കാലത്തിന്റെ വേട്ടയാടലും കലാപത്തില്‍ നശിച്ച ഒരു രാജ്യത്തിന്റെയും കഥകളാണ് ജുമ്പാ ലാഹിരിയുടെ ദ ലോലാന്‍ഡ്‌ എന്ന നോവലിലുള്ളത്.

2000-ത്തിലെ പുലിസ്റ്റര്‍ പ്രൈസ് നേടിയ എഴുത്തുക്കാരിയാണ് ജുമ്പാ ലാഹിരി. ‘ദ നമസ്ക്കെ’യാണ് ജുമ്പയുടെ ആദ്യ നോവല്‍. ഈ നോവല്‍ പിന്നീട് സിനിമയാക്കുകയും ചെയ്തിരുന്നു. 1967 ജൂലൈ 11ന് ലണ്ടനിലായിരുന്നു ജുമ്പാ ലാഹിരിയുടെ ജനനം.

ബുക്കര്‍ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ 13 പുസ്തകങ്ങളാണു ഇടം നേടിയത്. അമ്പതിനായിരം പൗണ്ടാണ് സമ്മാനത്തുക. ഒക്ടോബര്‍ 15ന്‌ പുരസ്കാരജേതാവിനെ പ്രഖ്യാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :