മേനോന്‍-ബഷീര്‍ കൂടിക്കാഴ്ച നടന്നു

ഷാരം എല്‍-ഷെയ്ക്ക്| WEBDUNIA| Last Modified ബുധന്‍, 15 ജൂലൈ 2009 (10:25 IST)
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറും തമ്മില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മില്‍ 90 മിനിറ്റ് ചര്‍ച്ച നടത്തി. ബുധനാഴ്ചയും ചര്‍ച്ച തുടരും.

ഇരു വിദേശകാര്യ സെക്രട്ടറിമാരും തമ്മില്‍ ഭീകരതെയെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തി എന്നാണ് സൂചന. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും പാകിസ്ഥാനില്‍ നിന്ന് ഉയരുന്ന ഭീകര ഭീഷണി ഇല്ലാതാക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നു എന്നാണ് കരുതുന്നത്.

ബുധനാഴ്ച നടക്കുന്ന ചര്‍ച്ചകള്‍ കൂടി കഴിഞ്ഞ് വ്യാഴാഴ്ച ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും. വിദേശകാര്യ സെക്രട്ടറിമാര്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പ്രധാനമന്ത്രിമാര്‍ ചര്‍ച്ച നടത്തുക.

ഫ്രാന്‍സില്‍ സ്വാതന്ത്ര്യദിന ആഘോഷത്തില്‍ മുഖ്യാഥിതിയായിരുന്നു സിംഗ്. പാരിസില്‍ നിന്നാണ് സിംഗും മേനോനും ഈജിപ്തില്‍ ചേരിചേരാ ഉച്ചകോടിക്ക് എത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :