മേനോന്‍ ഹിലാരിയുമായി ചര്‍ച്ച നടത്തി

വാഷിംഗ്‌ടണ്‍| WEBDUNIA| Last Modified ചൊവ്വ, 10 മാര്‍ച്ച് 2009 (10:32 IST)
നവംബറിലെ മുംബൈ ആക്രമണത്തിനുശേഷം തീവ്രവാദം നേരിടുന്നതിന് ഇന്ത്യ കൈക്കൊണ്ട നടപടികളെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണുമായി ചര്‍ച്ച നടത്തി

നാലു ദിവസത്തെ സന്ദര്‍ശനത്തിനാ‍യി അമേരിക്കയിലെയിത്തിയ മേനോന്‍ അഫ്ഗാനിലെ സ്ഥിതിഗതികളെക്കുറിച്ചും ഹിലാരിയെ ധരിപ്പിച്ചു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ശ്രീലങ്കയിലെ വംശീയയുദ്ധവും, തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളും വിഷയമായതായി അമേരിക്കന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.

എന്നാല്‍ ശ്രീലങ്കയിലെ യുദ്ധമേഖലയില്‍ നിന്ന് സിവിലിയന്‍‌മാരെ രക്ഷിക്കാനുള്ള യു എസ് നീക്കം ചര്‍ച്ചയില്‍ വിഷയമായില്ല. പ്രസിഡന്‍റ് ബരാക് ഒബാമ അധികാരമേറ്റെടുത്തശേഷം ഇന്ത്യയും അമേരിക്കയും നടത്തുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്.

രാഷ്രീയ കാര്യങ്ങള്‍ക്കുള്ള യു എസ് അണ്ടര്‍ സെക്രട്ടറി വില്യം ബേണ്‍സുമായും മേനോന്‍ ചര്‍ച്ച നടത്തി. അഫ്ഗാന്‍, പാക് മേഖലയിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കുമായി മേനോന്‍ ഇന്ന് ചര്‍ച്ച നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :