സിടിബിടിയില്‍ ഒപ്പ് വയ്ക്കില്ല: മേനോന്‍

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
ഇന്ത്യ സിടിബിടി യില്‍ ഒപ്പ് വയ്ക്കില്ല എന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ല എന്നും മേനോന്‍ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആണവ നിര്‍വ്യാപന കരാറിനു വേണ്ടി അമേരിക്ക നടത്തുന്ന പുതിയ ശ്രമങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നിലപാടിന് മാറ്റമുണ്ടോ എന്ന ചോദ്യത്തിനോട് “ നിലപാട് പഴയത് തന്നെയാണ് ” എന്നാണ് മേനോന്‍ മറുപടി പറഞ്ഞത്.

ഇന്ത്യ കരാറില്‍ ഒപ്പ് വയ്ക്കില്ല എങ്കിലും കരാറെനെതിരെ നിലപാട് എടുക്കില്ല എന്നും മേനോന്‍ വ്യക്തമാക്കി.

സിടിബിടി, ആഗോള തലത്തില്‍ ആണവായുധപരീക്ഷണം മാത്രമാണ് നിയന്ത്രിക്കുന്നത്. ഇത് വിനാശകാരികളായ ആയുധങ്ങള്‍ ഇല്ലാതാക്കാന്‍ സഹായകമല്ലാത്തതാണ് ഇന്ത്യയെ പിന്തിരിപ്പിക്കുന്നത്. സമ്പൂര്‍ണ നിരായുധീകരണത്തിനു വേണ്ടിയാണ് ഇന്ത്യ വാദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :