മുസാഫര്‍നഗര്‍ കലാപം; എംഎല്‍എമാക്കെതിരെ ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസെടുക്കം
ലക്‌നൗ|
WEBDUNIA|
PTI
മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന രണ്ട് ബിജെപി എംഎല്‍എമാക്കെതിരെ ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസെടുക്കാന്‍ എന്‍എസ്എ ഉപദേശക ബോര്‍ഡ് തീരുമാനിച്ചു.
കലാപം ഉണ്ടായ ദിവസം മുസാഫര്‍നഗര്‍ മഹാ പഞ്ചായത്ത് യോഗം വിളിച്ച് പ്രകോപനപരമായ പ്രസംഗം നടത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ഇവരുടെ പേരില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നത്.
കലാപം രൂക്ഷതയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയതിന്റെ പേരിലാണ് സംഗീത് സിംഗ് സോം, സുരേഷ് റാണ എന്നിവരെ ഈ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുന്നത്.