ദേശീയ ജൂനിയര്‍ തയ്ക്വാന്‍ഡോ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടം

പോണ്ടിച്ചേരി| WEBDUNIA|
PRO
ദേശീയ ജൂനിയര്‍ തയ്ക്വാന്‍ഡോ ചാംപ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. 104 പോയിന്റ്‌ നേടിയ കേരളം തുടര്‍ച്ചയായ നാലാം തവണയാണു ചാംപ്യന്‍മാരാകുന്നത്‌.

മനു ജോര്‍ജ്‌, സി.കെ. ഹരിത, മാഗരറ്റ്‌ മറിയ, മിലന്‍ ദേവി എന്നിവര്‍ സ്വര്‍ണവും നിധികുമാരി വെള്ളിയും മിഖില്‍ മുരളി, സൗ മ്യ നായര്‍, സി.വി. അമൃത, എസ്‌. രേഷ്മ, മീനു മിഥുന്‍ എന്നിവര്‍ വെങ്കലവും നേടി.

ബി. ബാലഗോപാല്‍, കെ. രാമചന്ദ്രന്‍, പി. കാനന്‍ബാലാദേവി എന്നിവരാണു കേരള ടീമിനെ പരിശീലിപ്പിച്ചത്‌. ആര്‍. ദേവനാരായണനും റോയ്‌ പി. ജോര്‍ജും മാനേജര്‍മാരായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :