ലെബനനില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു: അഞ്ച് മരണം
ട്രിപ്പോളി|
WEBDUNIA|
PRO
ലെബനനിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു. ലെബനനില്‍ അഞ്ച് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
അയല്‍രാജ്യമായ സിറിയയിലെ സര്‍ക്കാരിനെ അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് രൂക്ഷമായ പോരാട്ടം നടക്കുന്നത്. ഉത്തരലെബനന്‍ പ്രദേശമായ ട്രിപ്പോളിയിലാണ് കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിനുശേഷമാണ് കനത്ത പോരാട്ടം തുടങ്ങിയത്.
കലാപത്തില്‍ അന്‍പത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2005 വരെ സൈനികമായും രാഷ്ട്രീയമായും സിറിയയുടെ സ്വാധീനത്തിലായിരുന്നു ലെബനന്‍. ഇതേ തുടര്‍ന്ന് രാജ്യത്തെ ഒട്ടുമിക്ക ജനങ്ങളും സിറിയന്‍ ഭരണത്തോട് കടുത്ത എതിര്‍പ്പാണ് ഉള്ളത്.