ദേശീയ ചാലഞ്ചേഴ്സ്‌ ചെസ്സ്; മാസ്റ്റര്‍ എം.എസ്‌. തേജ്കുമാറിന് കിരീടം

ഭോപ്പാല്‍| WEBDUNIA|
PRO
ദേശീയ ചാലഞ്ചേഴ്സ്‌ ചെസ്സില്‍ റയില്‍വേയുടെ ഇന്റര്‍നാഷനല്‍ മാസ്റ്റര്‍ എം.എസ്‌. തേജ്കുമാര്‍ കിരീടം നേടി. അവസാന റൗണ്ടില്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ദിപന്‍ ചക്രവര്‍ത്തിയുമായി സമനില വഴങ്ങിയതോടെ പത്തര പോയിന്റാണു തേജ്കുമാര്‍ നേടിയത്‌.

തമിഴ്‌നാടിന്റെ അശ്വിന്‍ ജയറാമും പത്തര പോയിന്റ്‌ നേടിയെങ്കിലും മെച്ചപ്പെട്ട ടൈബ്രേക്ക്‌ സ്കോറില്‍ തേജ്കുമാര്‍ മുന്നിലെത്തി. മലയാളി താരം കെ. രത്നാകരന്‍ ഒന്‍പതാം സ്ഥാനത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :