മീററ്റില്‍ സംഘര്‍ഷം തുടരുന്നു: 200 പേര്‍ക്കെതിരെ കേസ്

മീററ്റ്| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (13:59 IST)
മീററ്റില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ സ്കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മേഖലയില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമസംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് സൂപ്രണ്ട് ഓംകാര്‍ സിങ് വ്യക്തമാക്കി.

പള്ളിക്കു സമീപം ജലസ്രോതസ്സ് നിര്‍മ്മിക്കാന്‍ മുതിര്‍ന്നതാണ് അക്രമസംഭവത്തിന് കാരണമായി തീര്‍ന്നത്. നിര്‍മ്മാണം തങ്ങളുടെ ആരാധനാലയത്തിന്റെ ശാന്തത കെടുത്തുമെന്ന് ആരോപിച്ച് ജൈനവിഭാഗങ്ങളാണ് പ്രതിഷേധമുയര്‍ത്തിയത്.

പിന്നീട് ജനങ്ങള്‍ ഇരുവിഭാഗമായി തിരിഞ്ഞ് അക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പരസ്പരമുള്ള കല്ലേറിലേക്കും തീവെപ്പിലേക്കും നീളുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :