ബംഗാളിലെ പോളിംഗ് ബൂത്തില്‍ സംഘര്‍ഷം:13 പേര്‍ക്ക് പരുക്ക്

ബരാസാത്ത്| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (10:45 IST)

അവസാന ഘട്ട വോട്ടെടുപ്പില്‍ ചോരചിതറി. പശ്ചിമ ബംഗാളില്‍ രണ്ട് പോളിംഗ് ബൂത്തുകള്‍ക്ക് സമീപമാണ് സംഘര്‍ഷം നടന്നത്. സിപിഎം, തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ഹരോറയില്‍ ബ്രമന്‍ചകിലെ രണ്ട് പോളിംഗ് ബുത്തുകള്‍ക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്.

ഇരു പാര്‍ട്ടികളും തമ്മില്‍ പരസ്പരം കല്ലേറു നടത്തിയതിനെ തുടര്‍ന്നാണ് 13 പേര്‍ക്ക് പരുക്കേറ്റത്. മിനാഖ മണ്ഡലത്തിലാണ് ബൂത്തുകള്‍. മുന്‍കരുതലായി പ്രദേശത്ത് പോലീസിനെയും സിആര്‍പിഎഫ് ജവാനെയും വിന്യസിച്ചിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :