കിന്‍ഷാസ|
Last Modified തിങ്കള്‍, 12 മെയ് 2014 (12:59 IST)
കോംഗോയില്‍ ഫുട്‌ബോള്‍ മത്സരത്തിനിനിടെ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. രണ്ട് പ്രദേശിക ടീമുകള്‍ തമ്മില്‍ നടന്ന ഫൈനലില്‍ കിന്‍ഷാസ ടീം പരാജയപ്പെട്ടതോടെ നാട്ടുകാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷമാണ് അപകടത്തിലേക്ക് നയിച്ചത്.
നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതോടെ കാണികള്‍ പുറത്തുകടക്കാന്‍ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്.
കഴിഞ്ഞ മാസം ഒരു സംഗീത പരിപാടിക്കിടെ വൈദ്യുതി വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 21 പേര്‍ മരിച്ചിരുന്നു.