1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. uther prades

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്‌-സമാജ്‌വാദി സംഘര്‍ഷം

ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്‌-സമാജ്‌വാദി സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവം നടന്നത്.

എസ്പി എംപി റോത്തി രമണ്‍ സിംഗും അനുയായികളും മുര്‍ത്തിഗഞ്ചില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടി നടത്തുന്നതിനിടയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും എത്തിയതാണ് പ്രശ്നത്തിന് കാരണം.

സംഭവത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വേണ്ടി പോലീസ്‌ നടത്തിയ ലാത്തിചാര്‍ജില്‍ 12 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. ഇരു പാര്‍ട്ടി അണികള്‍ക്കും ലാത്തിചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്.
About Writer
VISHNU.NL