മാനഭംഗത്തിന് കടുത്ത ശിക്ഷ ആവശ്യമില്ല: മുലായം സിങ്‌ യാദവ്‌

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 11 ഏപ്രില്‍ 2014 (13:06 IST)
PRO
PRO
മാനഭംഗത്തെ അനുകൂലിച്ച് പരാമര്‍ശം നടത്തിയ സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ്‌ മുലായം സിങ്‌ യാദവ്‌ പുതിയ വിവാദത്തില്‍. അദ്ദേഹം മുറാദാബാദിലാണ് മാനഭംഗത്തെ വലിയ കുറ്റകൃത്യമായി കണക്കാക്കേണ്ടെതില്ലന്ന് പറഞ്ഞ് ന്യായീകരണം നടത്തിയത്.

മുലായത്തിന്റെ വാക്കുകള്‍ തീയായി പടര്‍ന്നപ്പോള്‍ അദ്ദേഹത്തിന് എതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെയും ദേശീയ വനിതാ കമ്മിഷനെയും സമീപിച്ചിട്ടുണ്ട്.
ആണ്‍കുട്ടികള്‍ പാവങ്ങളാണ് അവര്‍ക്ക് തെറ്റുപറ്റിയേക്കാം. പെണ്‍കുട്ടികളും ആണ്‍കുട്ടികളും സൗഹൃദത്തിലാവും പിന്നിട് ആ ബന്ധം മുറിഞ്ഞു പോകും.

പിന്നീട് അത് മാനഭംഗപ്പെടുത്തലില്‍ കലാശിക്കുമെന്നും അതിനെ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയും പാവം ആണ്‍കുട്ടികള്‍ ക്രൂശിക്കപെടുകയും ചെയ്യുമെന്നാണ് മുലായം പറഞ്ഞത്.
മൂന്നു യുവാക്കള്‍ മുംബൈയില്‍ ഈ കുരുക്കില്‍ പെട്ട് വധശിക്ഷയ്ക്ക് വിധിക്കപെട്ടന്നും ഈ രീതിക്ക് അവസാനമാവാന്‍ എസ്പി അധികാരത്തിലെത്തണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ നിയമം ഭേദഗതി ചെയ്യുമെന്നും വ്യാജ പരാതികള്‍ക്ക് എതിരെ കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗവും മറ്റു പീഡനങ്ങളും മുന്‍നിര്‍ത്തി സ്‌ത്രീകള്‍ക്ക്‌ എതിരായ അതിക്രമങ്ങള്‍ക്ക് ശിക്ഷ കഠിനമാക്കി പാര്‍ലമെന്റ്‌ നിയമം പാസാക്കിയിരുന്നു.

അന്നും എസ്പി ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു. ഈ നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് എസ്പി അംഗങ്ങള്‍ പറഞ്ഞത്. യുപിയില്‍ നിന്ന് വിവാദങ്ങള്‍ വിടാതെ ഉയരുകയാണ്. നിലവില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ലാഘവത്തോടെ പരിഗണിച്ചതും നിയത്തിന് എതിരെ പ്രസംഗം നടത്തിയതുമാണ് മുലായത്തിന്റെ പ്രസംഗം വിവാദമാകാന്‍ കാരണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :