ഫേസ്ബുക്ക് സുഹൃത്ത് 19കാരിയെ മാനഭംഗപ്പെടുത്തി

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയതായി പരാതി. തെക്കന്‍കൊല്‍ക്കത്തയിലെ പ്രമുഖ കോളജില്‍ പഠിക്കുന്ന 19 കാരിയാണ് പീഡത്തിനിരയായത്. സംഭവത്തില്‍ മിഡ്നാപൂര്‍ സ്വദേശിയായ ഗ്രാഫിക് ഡിസൈര്‍, ശുഭോദീപ് പോളിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു വര്‍ഷം നീണ്ട ഫേസ്ബുക്ക് സൌഹൃദത്തിനൊടുവില്‍ യുവാവ് പെണ്‍കുട്ടിയെ താമസസ്ഥലത്ത് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചു എന്നാണ് ആരോപണം.

നേരില്‍ കാണണമെന്ന് യുവാവ് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനാലാണ് പെണ്‍കുട്ടി ഇയാളുടെ താമസസ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :