മുംബൈ കൂട്ടമാനഭംഗം: നാലുപ്രതികള്‍ക്ക് ജീവപര്യന്തം

മുംബൈ| WEBDUNIA|
PTI
മുംബൈയിലെ ശക്തി മില്‍സ് പരിസരത്തുവച്ച് ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ നാലുപ്രതികള്‍ക്ക് ജീവപര്യന്തം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശാലിനി ഫന്‍സാല്‍കര്‍ ജോഷിയാണ് ശിക്ഷ വിധിച്ചത്. ഇവിടെവച്ചുതന്നെ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ ഈ മാസം 24ന് കോടതി ശിക്ഷ വിധിക്കും.

2013 ഓഗസ്റ്റ് 22ന് പൂട്ടിയിട്ട മില്ലുകളെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ ഫോട്ടോഗ്രാഫറെ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സഹപ്രവര്‍ത്തകനെ കെട്ടിയിട്ട ശേഷമായിരുന്നു അഞ്ചംഗ സംഘം യുവതിയെ ആക്രമിച്ചത്.

2013 ജൂലായ് 31ന് ഈ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരും മറ്റൊരാളും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ചേര്‍ന്ന് പതിനെട്ട് വയസ്സുള്ള ടെലിഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാംത്സംഗത്തിന് ഇരയാക്കിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :