മുംബൈ ഇരട്ട കൂട്ടമാനഭംഗം: അഞ്ച് പ്രതികളും കുറ്റക്കാര്‍

മുംബൈ| WEBDUNIA|
Photo: Sumedh Sawant / Indus Images
മുംബൈ ഇരട്ട കൂട്ടമാനഭംഗക്കേസുകളില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി. നഗരമധ്യത്തില്‍ മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെയും ടെലഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാത്സംഗം ചെയ്ത കേസുകളില്‍ ആണ് വിധി. ശിക്ഷ പിന്നീട് പ്രസ്താവിക്കും.

2013 ഓഗസ്റ്റ് 22ന് പൂട്ടിയിട്ട മില്ലുകളെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ ഫോട്ടോഗ്രാഫറെ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ കൂട്ടബലാംത്സംഗം ചെയ്യുകയായിരുന്നു. സഹപ്രവര്‍ത്തകനെ കെട്ടിയിട്ട ശേഷമായിരുന്നു അഞ്ചംഗ സംഘം യുവതിയെ ആക്രമിച്ചത്.

2013 ജൂലായ് 31-ന് ഈ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരും മറ്റൊരാളും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ചേര്‍ന്ന് പതിനെട്ട് വയസ്സുള്ള ഒരു ടെലഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാംത്സംഗത്തിന് ഇരയാക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.

വിധി പ്രസ്താവം കേള്‍ക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീലും കോടതിയില്‍ എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :