മഹാത്മഗാന്ധി വെടിയേറ്റു മരിച്ചത് ഒക്ടോബര്‍ 30ന്, ജപ്പാന്‍ അണുബോംബ് അമേരിക്കയില്‍ ഇട്ടെന്നും പാഠപുസ്തകം

അഹമ്മദബാദ്| WEBDUNIA|
PRO
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി വെടിയേറ്റ് മരിച്ചത് 1948 ഒക്‌ടോബര്‍ 30 നാണെന്നും രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ അമേരിയ്ക്കക്കുമേല്‍ അണുബോംബ് വര്‍ഷിച്ചുവെന്നും ഗുജറാത്തിലെ സ്‌കൂള്‍ പാഠപുസ്തകം.

ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്കായി വിതരണം ചെയ്ത പാഠപുസ്തകങ്ങളാണ് ഇത്തരത്തില്‍ അച്ചടി പിശാചും അബദ്ധങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മറാത്തി എന്ന് പേരുള്ള ഇംഗ്ലീഷ് ദിനപത്രം ബാലഗംഗാധര തിലകന്‍ വാങ്ങി. വിഷവാതകമായ കാര്‍ബണ്‍ ട്രയോക്സൈഡ് വ്യാപിക്കുന്നതിന് കാരണം മരങ്ങള്‍ മുറിച്ചുമാറ്റുന്നതാണെന്നും അയല്‍രാജ്യമായ പാകിസ്ഥാന്‍ ഇസ്ലാമിക ഇസ്ലാമബാദ് രാജ്യമാണെന്നുമൊക്കെ പാഠപുസ്തകത്തില്‍ പറയുന്നുണ്ടത്രെ.

പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :