ആഗോളതലത്തില്‍ വിറ്റഴിഞ്ഞത് 100 കോടി സ്മാര്‍ട് ഫോണുകള്‍‍; വിപണിയില്‍ രാജാവ് സാംസംഗ് തന്നെ

കൊറിയ| WEBDUNIA|
PRO
PRO
ആഗോളതലത്തില്‍ വിറ്റഴിഞ്ഞത് 100 കോടി സ്മാര്‍ട് ഫോണുകള്‍‍. വിപണിയില്‍ രാജാവ് സാംസംഗ് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിപണി ഗവേഷണ സ്ഥാപനമായ ഐ ഡി സി പുറത്തുവിട്ട റിപ്പോര്‍ട്ട്‌പ്രകാരം ലോകമാകെ 2013 ല്‍ വിറ്റുപോയത് 100 കോടിയിലേറെ സ്മാര്‍ട്ട്‌ഫോണുകളാണ്. 2012 നെ അപേക്ഷിച്ച് 38.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാംസ്ഥാനത്തുള്ളത് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗ് ആണ്. രണ്ടാംസ്ഥാനത്ത് അമേരിക്കയിലെ ആപ്പിളും മൂന്നാംസ്ഥാനത്ത് ചൈനയിലെ ഹ്വാവേ കമ്പനിയുമാണ്.

കഴിഞ്ഞ വര്‍ഷം ലോകത്ത് വിറ്റ മൊബൈല്‍ ഫോണുകളുടെ ആകെ സംഖ്യ 180 കോടിയാണ്. അതില്‍ പകുതിയിലേറെ സ്മാര്‍ട്ട്‌ഫോണുകളാണെന്ന് ഐ ഡി സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു വര്‍ഷം 100 കോടിയിലേറെ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിയുന്നത് ആദ്യമായാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലും ചൈനയിലും സ്മാര്‍ട് ഫോണുകളിലേക്ക് ഉപയോക്താക്കള്‍ വേഗം ചുവടുമാറ്റിക്കൊണ്ടിരിക്കുകയാണ്. പതിനായിരം രൂപയ്ക്ക് താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളാണ്ഏറെ വിറ്റഴിയുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :