പീഡനക്കേസില്‍ ജഡ്ജി അറസ്റ്റില്‍

സൂറത്ത്‌| WEBDUNIA| Last Modified ചൊവ്വ, 28 ജനുവരി 2014 (15:53 IST)
PRO
PRO
ഗുജറാത്തില്‍ ലേബര്‍ കോര്‍ട്ട്‌ ജഡ്‌ജി പീഡനക്കേസില്‍ അറസ്റ്റില്‍. ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലാണ് ഡിഎസ്‌ ചൗധുരിയെ (47) പൊലീസ് അറസ്റ്റ് ചെയ്തത്. വാല്‍സാദ്‌ ജില്ലയിലെ ധരംപൂര്‍ കോടതിയിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്.

ഡിഎസ്‌ ചൗധുരിയും മറ്റ് രണ്ടുപേരും തന്നെ വീടുവരെ പിന്തുടര്‍ന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

അറസ്‌റ്റു ചെയ്‌ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ഡിഎസ്‌ ചൗധുരിയെ ജാമ്യത്തില്‍ വിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :