മരുന്നു പരീക്ഷണത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
2005 മുതല്‍ 2012 വരെ മരുന്നുപരീക്ഷണത്തിന് ഇരകളായ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇരകളായ 502 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 2005 മുതല്‍ 2012 വരെ രാജ്യത്ത് 57,303 പേര്‍ മരുന്ന് പരീക്ഷണത്തിന് വിധേയരായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സ്പോണ്‍സര്‍മാരെ കാത്തുനില്‍ക്കാതെ നഷ്ടപരിഹാരം സര്‍ക്കാര്‍ തന്നെ നല്‍കണമെന്നും പുതിയ രാസഘടനയുള്ള മരുന്നിന് അനുമതി നല്‍കുമ്പോള്‍ കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പരീക്ഷണത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പക്കുന്നതില്‍ കാലതാമസം വന്നതിനേ തുടര്‍ന്നാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്ത് മരുന്ന് പരീക്ഷണത്തിന് ഇരയായി 2005 മുതല്‍ 2012 വരെ 2,644 പേര്‍ മരിച്ചതായി സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 2013 ഏപ്രിലില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. വിദേശത്തും സ്വദേശത്തുമുള്ള മരുന്നു കമ്പനികളില്‍ നിര്‍മ്മിച്ച 475 ഓളം പുതിയ ഇനം മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിച്ചതിന്റെ ഫലമായിരുന്നു ഈ മരണങ്ങളെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ എടുത്തു പറഞ്ഞിരുന്നു.

മരുന്നു പരീക്ഷണത്തിന്റെ ഫലമായി 11,972 പേര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടായി. പരീക്ഷണം നടത്തിയ 475 മരുന്നുകളില്‍ 17 എണ്ണത്തിന് മാത്രമാണ് രാജ്യത്ത് വില്‍ക്കാനുള്ള അനുമതി ലഭിച്ചിരുന്നതെന്നും സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :