ഐപിഎല്‍ വാതുവയ്പ്പ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും
ന്യൂഡെല്‍ഹി|
WEBDUNIA|
PRO
PRO
ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ വിശദമായ വാദം സുപ്രീം കോടതി ഇന്നു കേല്‍ക്കും. അതോടൊപ്പം തന്നെ ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്ക് തിരികെ വരാന്‍ അനുവദിക്കണമെന്ന എന്‍. സ്രീനിവാസന്റെ അപേക്ഷയും ഇന്ന് പരിഗണിക്കുമെന്നാണ് അറിയുന്നത്.
ബിസിസിഐ അധ്യക്ഷനായി തന്നെ തിരികെ നിയമിച്ച് കാലാവധി തികയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീനിവാസന്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വാതുവയ്പ്പുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാമെന്ന് നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്രീനിവാസന്‍ പറഞ്ഞിരുന്നു.
ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീനിവാസനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി പകരം ഇടക്കാല അധ്യക്ഷനായി ഗവസ്കറിനെ സുപ്രീം കോടതി നിയമിച്ചത്.