ബിസിസിഐ അധ്യക്ഷ സ്ഥാനത്ത്‌ തിരികെയെത്താന്‍ അനുവദിക്കണം; എന്‍ ശീനിവാസന്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
അധ്യക്ഷ സ്ഥാനത്ത്‌ തിരികെയെത്താന്‍ അനുവദിക്കണമെന്ന്‌ എന്‍. ശ്രീനിവാസന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു‍.

കാലാവധി തീരുന്നതുവരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ്‌ ആവശ്യം
ഐപിഎല്‍ വാതുവയ്പ്പ്‌ കേസില്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പന്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ അധ്യക്ഷസ്ഥാനത്ത്‌ നിന്ന്‌ ശ്രീനിവാസനെ മാറ്റിയത്‌.

ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക്‌ താന്‍ പ്രവേശിക്കുകയാണ്‌. അതുകൊണ്ടു തന്നെ അധ്യക്ഷസ്ഥാനത്ത്‌ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നാണ്‌ ആവശ്യം.
അന്വേഷണവുമായി പൂര്‍ണമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ പറയുന്നു.

ഐസിസിയിലെ ഏതെങ്കിലും സ്ഥാനത്തു പ്രവര്‍ത്തിക്കുന്നതില്‍ നിന്ന്‌ ശ്രീനിവാസനെ വിലക്കണമെന്ന്‌ ഹര്‍ജി നല്‍കിയ ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മുന്‍ കളിക്കാരനായ സുനില്‍ ഗാവസ്കറെ ബിസിസിഐയുടെ താല്‍ക്കാലിക ചുമതല സുപ്രീം കോടതി ഏല്‍പ്പിച്ചിരുന്നു. കേസ്‌ നാളെ പരിഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :