ഭാര്യയെ കുത്തിക്കൊന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2013 (17:22 IST)
PRO
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഭാര്യയെ കുത്തിക്കൊന്ന് പതിമൂന്ന് നിലയുള്ള ഫ്ലാറ്റില്‍ നിന്നും ചാടി ചെയ്തു. ബാംഗ്ലൂരിലെ ജെപി നഗറിലാണ് കൊലപാതകവും ആത്മഹത്യയും നടന്നത്.

വെള്ളിയാഴ്ച രാത്രിയുണ്ടായ വാക്കേറ്റത്തിനുശേഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മധുസൂദനന്‍ ഭാര്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യക്കായി മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാനും കൂടാതെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

തുടര്‍ന്നാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. സംഭവം നടക്കുമ്പോള്‍ കുട്ടി മധുസൂദന്റെ വീട്ടുകാര്‍ക്കൊപ്പമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :