പ്രതിയുടെ ഭാര്യയോട് ഫോണില്‍ അസഭ്യം പറഞ്ഞ ജയില്‍ വാര്‍ഡന് സസ്പെന്‍ഷന്‍
കോട്ടയം|
WEBDUNIA|
PRO
റിമാന്‍ഡ് പ്രതിയുടെ ഭാര്യയോട് ഫോണില്‍ അസഭ്യം പറഞ്ഞ ജയില്‍ വാര്‍ഡന് സസ്പെന്‍ഷന്‍. പൊന്‍കുന്നം സബ് ജയിലിലെ വാര്‍ഡന്‍ ടി.ജി.സന്തോഷിനെയാണ് ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
കോടതി റിമാന്റ് ചെയ്ത പ്രതിയില്‍ നിന്ന് ഭാര്യയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയാണ് ഇയാള്‍ ശല്യപ്പെടുത്താന്‍ ആരംഭിച്ചത്. അസഭ്യം നിറഞ്ഞ സംസാരം തുടര്‍ന്നതോടെ വീട്ടമ്മ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞുവെങ്കിലും ഇയാള്‍ തുടരെ വിളിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
രാത്രികാലങ്ങളില്‍ നിരവധി തവണ ഇയാള്‍ സംസാരിച്ചിരുന്നതായി ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് വ്യക്തമാക്കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് ജയില്‍ ഡിഐജി രാധാകൃഷ്ണന്‍ പൊന്‍കുന്നത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി.