'ഭാര്യ’യെ വിട്ട് ജയറാം ആയുര്‍വേദ ഡോക്ടറാകുന്നു ‍!

WEBDUNIA|
PRO
നായകന്‍ ജയറാം. ടൈറ്റിലില്‍ ‘ഭാര്യ’. ഇത്രയുമായാല്‍ അക്കു അക്ബര്‍ എന്ന സംവിധായകന്‍ ഒരു ഹിറ്റ് ചിത്രം ഉണ്ടാക്കുമെന്ന് ഒരു വിശ്വാസം മലയാള സിനിമയിലുണ്ട്. വെറുതെ ഒരു ഭാര്യ, ഭാര്യ അത്ര പോര എന്നീ സിനിമകളിലൂടെ ഉണ്ടായതാണ് ആ വിശ്വാസം. എന്തായാലും ആ ‘പേരുദോഷം’ ഒന്ന് മാറ്റാന്‍ തന്നെ ഒരുങ്ങുകയാണ് അക്കു അക്ബര്‍.

‘ഭാര്യ അത്ര പോര’യ്ക്ക് ശേഷം അക്കു അക്ബര്‍ - ജയറാം ടീം വീണ്ടും വരികയാണ്. ഇത്തവണ ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറിനാണ് അക്കു ശ്രമിക്കുന്നത്. സിനിമയുടെ പേരില്‍ ‘ഭാര്യ’ ഉണ്ടാകില്ല എന്നുറപ്പിക്കാം. ചിത്രത്തിന് തിരക്കഥയെഴുതുന്നത് ഉദയ്കൃഷ്ണ - സിബി കെ തോമസ്.

“ഒരു ആയുര്‍വേദ ഡോക്ടറെയാണ് ജയറാം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അയാളുടെ ജീവിതത്തിലുണ്ടാകുന്ന നര്‍മ്മമധുരമായ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം” - അക്കു അക്ബര്‍ പറയുന്നു.

‘ശൃംഗാരവേലന്‍’ എന്ന ദിലീപ് ചിത്രത്തിന് ശേഷം ഉദയനും സിബിയും എഴുതുന്ന തിരക്കഥയാണിത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :