ഭര്‍ത്താവ് ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 16 ഓഗസ്റ്റ് 2013 (10:45 IST)
PRO
സംശയ രോഗത്തെത്തുടര്‍ന്ന്‌ ഭര്‍ത്താവ് ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് കൊലപാതകം നടന്നത്. ജോയിയാണ് ഭാര്യയായ സുനിതയെ കൊലപ്പെടുത്തിയത്‌.

ഈ മാസം രണ്ടു മുതല്‍ സുനിതയെ കാണാനില്ലായിരുന്നു, ഇതേത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ജോയിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇയാളെ നെടുമങ്ങാട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തശേഷം കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :