ബഹുമാനം, സച്ചിന്റെ പേര് പട്ടിക്കിട്ടു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേര് തന്റെ പട്ടിക്ക് ഇട്ടിരിക്കുകയാണ് സൌത്ത് ആഫ്രിക്കന്‍ ബൌളിംഗ് കോച്ച് വിന്‍സെന്റ് ബാണ്‍സ്. സച്ചിനോടുള്ള ബഹുമാനസൂചകമായാണ് തന്റെ പട്ടിക്ക് സച്ചിനെന്ന് പേരിട്ടത് എന്നാണ് ബാണ്‍സ് പറയുന്നത്!

പട്ടിക്കിട്ട പേരിലൂടെ വിവാദനായകനായ ബാണ്‍സ് ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇവിടെയെത്തിയിരിക്കുന്നത്. എന്നാല്‍, തന്റെ ഓമനയായ “സച്ചിനെ” ബാണ്‍സിന് കൂടെക്കൂട്ടാന്‍ സാധിച്ചില്ല. അവനെ ഒരുപാട് ‘മിസ്സ്’ ചെയ്യുന്നതായും അദ്ദേഹംപറയുന്നു. “യാത്രയില്‍ അവനെ ഒപ്പം കൂട്ടുക എളുപ്പമല്ല, അവനെ പരിചരിക്കാന്‍ അവിടെ ഒരുപാടുപേരുണ്ട്”, ബാണ്‍സ് വ്യക്തമാക്കുന്നു.

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ബാറ്റ്സ്മാനാണ് സച്ചിന്‍. അദ്ദേഹം അമാനുഷികനാണ്, എന്ത് ചെയ്യാ‍നും പ്രാപ്തനുമാണ് എന്നും ബാണ്‍സ് സാക്‍ഷ്യപ്പെടുത്തുന്നു.

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കുടുംബാഗത്തെപ്പോലെ കണക്കാക്കി സ്നേഹിക്കുന്ന വിദേശികള്‍ നിരവധിയാണ്. സ്നേഹം മൂത്ത് വളര്‍ത്തുമൃഗങ്ങളെ വിവാഹം കഴിക്കുന്നവര്‍ വരെയുണ്ട്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :