സച്ചിന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

മുംബൈ| WEBDUNIA|
PRO
PRO
കാസ്ട്രോള്‍ അവാര്‍ഡ്സ് ഫോര്‍ ക്രിക്കറ്റ് എക്സലന്‍സിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സുവര്‍ണതിളക്കം. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇത്തവണ സച്ചിനാണ്. ടെസ്റ്റില്‍ 50 സെഞ്ചുറികള്‍ തികച്ചതിന് സച്ചിന് സ്പെഷല്‍ ജൂറി അവാര്‍ഡുമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടനം പരിഗണിച്ച് ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡും സച്ചിന് ലഭിച്ചു.

ഏകദിനത്തിലെ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ ആയി എം എസ് ധോണിയെ തിരഞ്ഞെടുത്തു. 200 ടെസ്റ്റ് ക്യാച്ചുകളുടെ പേരില്‍ രാഹുല്‍ ദ്രാവിഡ് സ്പെഷല്‍ ജൂറി അവാര്‍ഡിന് അര്‍ഹനായി. ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് മൊഹീന്ദര്‍ അമര്‍നാഥും അര്‍ഹനായി.

ബാറ്റ്സ്മാന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡിന് വിരേന്ദര്‍ സേവാഗിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് ബോളര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം ഹര്‍ഭജന്‍ സിംഗിന് ലഭിച്ചു. ഇംപാക്ട് പ്ളെയര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡിന് യൂസഫ് പഠാനും ബെസ്റ്റ് ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദ് അവാര്‍ഡിന് ജയദേവ് ഉന്നദ്ഘട്ടും അര്‍ഹരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :