മുംബൈ|
ശ്രീകലാ ബേബി|
Last Modified തിങ്കള്‍, 31 ജനുവരി 2011 (11:12 IST)
PRO
PRD
ലോകകപ്പില്‍ കളിക്കാന്‍ സമ്മര്‍ദ്ദമില്ലെന്ന് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. എന്നാല്‍ വയറിനുള്ളില്‍ പൂമ്പാറ്റകള്‍ പറക്കുന്നതു പോലുള്ള തോന്നല്‍ ഉണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.
പന്ത്രണ്ട് വര്‍ഷങ്ങളായി അന്താരാഷ്ട്രക്രിക്കറ്റ് രംഗത്തുണ്ട്. ഇത് എന്റെ മൂന്നാമത്തെ ലോകകപ്പാണ്. പല കാര്യങ്ങളും എങ്ങനെ നേരിടണമെന്ന് പഠിക്കാന്‍ സാധിച്ചു. സമ്മര്‍ദ്ദത്തെ അതിജീവിച്ച് വലിയ ടൂര്‍ണമെന്റുകളില്‍ നന്നായി പ്രകടനം നടത്തുകയാണ് എല്ലാ ക്രിക്കറ്റര്‍മാരും ആഗ്രഹിക്കുന്നത്. അതുപോലെ തന്നെയാണ് ഞാനും ചിന്തിക്കുന്നത്- ഹര്‍ഭജന്‍ പറഞ്ഞു.
ഏകദിനക്രിക്കറ്റ് ബാറ്റ്സ്മാന്റേതാണ്. അതുകൊണ്ട് ബാറ്റിംഗിലും നല്ല പ്രകടനം നടത്തേണ്ടി വരും. ചെറിയ ബൌണ്ടറികളിള്ള ചെറിയ ഗ്രൌണ്ടുകളാണെന്നതും ബാറ്റ്സ്മാന് അനുകൂലമാണ്. പക്ഷേ ബാംഗ്ലൂരിലേയും നാഗ്പൂരിലേയും പിച്ചുകളില്‍ പേസര്‍മാര്‍ക്ക് നല്ല ബൌണ്‍സ് ലഭിക്കും. മറ്റൊരു പ്രധാന കാര്യം ഏത് അവസ്ഥയിലും നല്ല ബൌളര്‍ക്ക് മികച്ച പ്രകടനം നടത്താനാകും. - ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ബാറ്റിംഗ് പ്രകടനം ലോകകപ്പിലും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്,