കളിക്കളത്തില്‍ എതിരാളികളെ അലോസരപ്പെടുത്തുന്ന രൂക്ഷ നോട്ടമായിരുന്നില്ല ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് അപ്പോള്‍. പ്രണയമായിരുന്നു നോട്ടത്തിലും ശബ്ദത്തിലും. 'അന്‍പുള്ള അഴകേ..നിന്നുള്ളം പാര്‍ത്താല്‍...' എന്ന് ശ്രീ പാടിയപ്പോള്‍ ഗായകനും സഹോദരി ഭര്‍ത്താവായ മധു ബാലകൃഷ്ണനും ഒപ്പം ചേര്‍ന്നു. ശ്രീശാന്തിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്ഡാന്‍സ് ഫ്യൂഷന്‍ബാന്‍ഡിന്റെ (എസ് 36 മ്യൂസിക് ബാന്‍ഡ്) തുടക്കമായിരുന്നുവത്.
ശ്രീ വേദിയിലേക്ക് കടന്നുവന്നത് അല്‍പ്പം നാടകീയമായിട്ടായിരുന്നു. സദസ്യരുടെ ഇടയിലൂടെ എസ്36നെ പരിചയപ്പെടുത്തിക്കൊണ്ടാണ് ശ്രീ വേദിയിലേക്ക് വന്നത്. തുടര്‍ന്ന് മധു ബാലകൃഷ്ണന്‍ .'പ്രമദവനം എന്ന ഗാനം ആലപിച്ചു. ഗാനസന്ധ്യ പുരോഗമിച്ചപ്പോള്‍ താന്‍ എഴുതി ഈണമിട്ട ഗാനവുമായി ശ്രീ വീണ്ടും വേദിയിലെത്തി. ഗായകനായും ശ്രീ തിളങ്ങിയപ്പോള്‍ നടി മംമ്തയടക്കമുള്ള നിരവധി പ്രമുഖര്‍ പ്രോത്സാഹനവുമായി സദസ്സിലുണ്ടായിരുന്നു. ശ്രീയുടെ നൃത്തത്തോടെയാണ് രണ്ടരമണിക്കൂര്‍ നീണ്ട സംഗീതപരിപാടി അവസാനിച്ചത്.
ശ്രീശാന്തിന്റെ സഹോദരന്‍ ദീപുശാന്തും സുഹൃത്ത് ദീപക് വാര്യരുമാണ് എസ് 36ന്റെ സംഘാടകര്‍.