ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 29 ജനുവരി 2011 (15:34 IST)
ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയുടെ ഭാരം മുഴുവന്‍ ബാറ്റ്സ്മാന്‍ തോളിലേറ്റേണ്ടി വരുമെന്ന് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിംഗ് ബേദി അഭിപ്രായപ്പെട്ടു. ബോളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യയുടെ പ്രകടനം ആശാവഹമല്ലെന്നും ബേദി പറഞ്ഞു.
ലോകകപ്പ് ടീമില്‍ കൂടുതല്‍ സ്പിന്നര്‍മാരെ എടുക്കേണ്ടിയിരുന്നില്ല. അതും പേസര്‍മാരെ അവഗണിച്ച്. പിയൂഷ് ചൌള കളിക്കുമെന്ന് തോന്നുന്നില്ല. പേസ് ബൌളിംഗിലും നമുക്ക് അത്ര പ്രതീക്ഷിക്കാനില്ല. ആശിഷ് നെഹ്ര അത്ര മികച്ച ബൌളറൊന്നുമല്ല. സഹീറും പ്രവീണും മികച്ച രീതിയില്‍ പന്തെറിയാന്‍ ശ്രമിക്കുന്നുണ്ട്.- ബേദി പറഞ്ഞു.
ഞാനാണെങ്കില്‍ നെഹ്രയ്ക്ക് പകരം ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ശ്രീ മികച്ച യുവതാരമാണ്. നമ്മുടെ ഫീല്‍ഡിംഗ് ദയനീയമാണ്. ശരാശരിയായ ബൌളിംഗും മോശം ഫീല്‍ഡിംഗും ആകുമ്പോള്‍ ബാറ്റ്സ്മാന്‍മാര്‍ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്നും ബേദി പറഞ്ഞു.