ബജറ്റ് ഒറ്റനോട്ടത്തില്‍

WEBDUNIA|
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 39100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 144 ശതമാനം വര്‍ധനയാണ് വരിത്തിയത്. പദ്ധതി പ്രകാരമുള്ള ജോലിയുടെ കുറഞ്ഞ കൂലി 100 രൂപയാക്കി നിജപ്പെടുത്തി.

വളം സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കും.

പൊതുമേഖല സ്ഥാപനങ്ങളില്‍ 51 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ ഉറപ്പാക്കും.

രാജിവ് ഗാന്ധി ഗ്രാമീണ വൈദ്യുത പദ്ധതിക്ക് 7,000 കോടി. ഇന്ധിരാഗാന്ധി ആവാസ് യോജനയ്ക്ക് 8,800 കോടി.
ജവഹര്‍ലാല്‍ നെഹ്റു നഗരവികസന പദ്ധതിക്ക് 12,887 കോടി.

ഫോറസ്റ്ററി കൌണ്‍സിലിനും ബോട്ടണിക് കൌണ്‍സിലിനും ജിയോളജി കൌണ്‍സിലിനും പ്രത്യേക സഹായം.

പൊലീസ് സേനകളുടെ നവീകരണത്തിന് 433 കോടി.

കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരിടാന്‍ ദേശീയ കര്‍മ്മ പദ്ധതി തയ്യാറാക്കും. അര്‍ധ സൈനിക ജീവനക്കാര്‍ക്ക് 10000 വീടുകള്‍.

മലപ്പുറത്ത് അലിഗഡ് സര്‍വകലാശല കാമ്പസിന് 25 കോടി.

ശ്രീലങ്കന്‍ തമിഴ് വംശജരുടെ പുനരധിവാസത്തിന് 500 കോടി.

ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിഹിതം കൂട്ടി.

2113 കോടി ഐ ഐ ടികള്‍ക്ക് വകയിരുത്തി. പുതിയ ഐ ഐ ടികള്‍ രൂപീകരികാന്‍ 254 കോടി.

വിവിധോദേശ്യ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് 120 കോടി.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ സ്വകാര്യ പങ്കാളിത്തം.

പ്രതിരോധ മേഖലയ്ക്ക് 1.42 ലക്ഷം കോടി.

നേരിട്ടുള്ള നികുതി ഈടാക്കുന്നതിന് പുതിയ മാര്‍ഗരേഖകള്‍.

ഭക്‍ഷ്യ സുരക്ഷ പദ്ധതിക്ക് കീഴില്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മൂന്ന് രൂപയ്ക്ക് ഒരോ കിലോ അരിയോ ഗോതമ്പോ ലഭ്യമാക്കും. പ്രതിമാസം 25 കിലോ അരിയോ ഗോതമ്പോ ആണ് പദ്ധതിക്ക് കീഴില്‍ നല്‍കുക. ഭക്‌ഷ്യ സുരക്ഷ ബില്‍ ഉടന്‍ അവതരിപ്പിക്കും.

ബിപിഎല്‍ കുടുംബങ്ങളുടെ സാ‍മൂഹ്യ സുരക്ഷ പദ്ധതിക്കുള്ള വിഹിതം 350 കോടി രൂപയാക്കി. 46 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യര്‍ത്ഥികള്‍ക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ നല്‍കും.

സ്ത്രീകള്‍ക്കായി പ്രത്യേക സാക്ഷരതാ പദ്ധതികള്‍ നടപ്പാക്കും‍.

10.20 ലക്ഷം കോടി രൂപയാണ് ബജറ്റ് ചെലവായി കണക്കാക്കിയിട്ടുള്ളത്. ആദ്യമായാണ് ബജറ്റ് ചെലവ് ഈ കണക്കിലെത്തുന്നത്. സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രണബ് മുഖര്‍ജി സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :