കൊച്ചി മെട്രോ റയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് അനുകൂലമാണെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ റയില്‍ വികസനത്തിന് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സബര്‍ബന്‍ ട്രെയിന്‍ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.
കൊച്ചി - കോഴിക്കോട് - കണ്ണൂര്‍ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സബര്‍ബന്‍ ട്രെയിന്‍ സര്‍വീസാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് അംഗീകാരം നല്‍കിയാല്‍ പദ്ധതി നടപ്പാക്കാനാകും.
തിരുവനന്തപുരം|
WEBDUNIA|
കേന്ദ്ര ബജറ്റിനെ ന്യായീകരിക്കാന്‍ ഒരു മലയാളിക്കും കഴിയില്ല. റയില്‍വേ ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. അമൃത എക്സ്പ്രസ് കോയമ്പത്തൂരിലേക്ക് നീട്ടുന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.